Publish Date: Sat, 13 Jun 2020 (08:25 IST)
Updated Date: Sat, 13 Jun 2020 (08:30 IST)
ലോക്ക് ഡൗണ്‍ രാത്രികാല വിലക്കുകളില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. രാത്രി യാത്രയ്ക്ക് വിലക്കില്ല. കൂടാതെ ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി യാത്രചെയ്യുന്നവരെ തടയരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്. തമിഴ്നാട് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡിന്റെ പിടിയിലായത്. ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത മൂന്നുമാസത്തേക്ക് ഓക്സിജന്‍ വെന്റിലേറ്ററുകള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. സ്ഥിതി തുടരുകയാണെങ്കില്‍ വെന്റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.
ശ്രീനു എസ്
Publish Date: Sat, 13 Jun 2020 (08:25 IST)
Updated Date: Sat, 13 Jun 2020 (08:30 IST)