കൊല്ലം ചിതറയിൽ നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചിതറയില്‍ കൊല്ലപ്പെട്ടത് സി.പി.എം. പ്രവര്‍ത്തകനും കൊന്നത് കോണ്ഗ്രസുകാരനുമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ വ്യക്തിതര്ക്കമാക്കുന്നതായും പെരിയ കൊലപാതകത്തിന് കോണ്‍ഗ്രസ് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും കോടിയേരി ആരോപിക്കുന്നു. കഴിഞ്ഞദിവസം കൊല്ലം ചിതറയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ കുത്തേറ്റ് മരിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകനും സമീപവാസിയുമായ ഷാജഹാനാണ് ബഷീറിനെ കുത്തിക്കൊന്നത്. ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാന് ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നും പോലീസ് പറയുന്നു.