Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യക്കെതിരെ എഫ്-16 വിമാനം: പാക്കിസ്ഥാന്‍ കുരുക്കില് - അന്വേഷണത്തിന് തുടക്കമിട്ട് അമേരിക്ക

ഇന്ത്യക്കെതിരെ എഫ്-16 വിമാനം: പാക്കിസ്ഥാന്‍ കുരുക്കില് - അന്വേഷണത്തിന് തുടക്കമിട്ട് അമേരിക്ക
, ഞായര്‍, 3 മാര്‍ച്ച് 2019 (11:47 IST)
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ച സംഭവത്തിൽ അന്വേഷണത്തിന് തുടക്കമിട്ട് അമേരിക്ക. ഇക്കാര്യത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം തേടുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. 
 
പ്രതിരോധത്തിനായി നല്‍കിയ പോര്‍വിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമ്പോള്‍ ധാരണയായ കരാര്‍ ലംഘിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സംഭവത്തിൽ പാകിസ്ഥാനോട് അമേരിക്ക വിശദീകരണം തേടാന്‍ തീരുമാനിച്ചത്. 
 
ആക്രമണത്തിനു പാക്കിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്ക്കു തെളിവു നല്‍കിയിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്. 
 
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാക്കിസ്ഥാനു വിമാനം നല്‍കിയത്. അതും സ്വയം പ്രതിരോധത്തിനു മാത്രം. മറ്റൊരു രാജ്യത്തെ അക്രമിക്കനല്ല. അതിനാൽ പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്-16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കു വീരമൃത്യു