Webdunia - Bharat's app for daily news and videos

Install App

വിലാപയാത്ര ആരംഭിച്ചു; കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ - നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്

വിലാപയാത്ര ആരംഭിച്ചു; കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ - നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (16:09 IST)
ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ചെന്നൈ മറീന ബീച്ചിലേക്ക് ആരംഭിച്ചു. പൊതു ദര്‍ശനത്തിന് ശേഷം 3.50തോടെയാണ് രാജാജി ഹാളില്‍ നിന്നും കലൈഞ്ജറുടെ മൃതദേഹം എടുത്തത്.

പ്രവര്‍ത്തകരും നേതാക്കളുമായി ആയിരക്കണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്തായി തടിച്ചു കൂടിയിരിക്കുന്നത്. വിലാപയാത്ര കടന്നു പോകുന്ന റോഡുകളില്‍ നൂറ് കണക്കിനാളുകളാണ് പ്രിയനേതാവിന് വിട ചൊല്ലാന്‍ കാത്തു നില്‍ക്കുന്നത്.

നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ തിരക്ക് മൂലം വൈകുകയായിരുന്നു. മറീന ബീച്ചിൽ അണ്ണാദുരൈ സ്മാരകത്തിനു സമീപത്തായിട്ടാണ് കരുണാനിധിക്ക് അന്ത്യവിശ്രമം അനുവദിക്കുക.

അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ വികാര പ്രകടനങ്ങളാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. വിലാപ യാത്ര കടന്നു പോകുന്ന റോഡുകളില്‍ ഡി എം കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments