Webdunia - Bharat's app for daily news and videos

Install App

കരുണാനിധിയുടെ സംസ്കാരം മറീനയിൽ തന്നെ; ഡി‌എം‌കെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു, കൈകൂപ്പി പ്രവർത്തകർ

കരുണാനിധിയും മറീനയിൽ തന്നെ!

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (10:55 IST)
ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. മറീനയിൽ സംസ്കരിക്കാൻ സ്ഥലമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചതോടെ ഡിഎംകെ ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് വിധി വന്നത്. 
 
നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, ടി.ടി.വി.ദിനകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കരുണാനിധിയുടെ നിര്യാണത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി.
 
ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
 
മറീന ബീച്ചില്‍ സി എൻ അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെസ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments