Webdunia - Bharat's app for daily news and videos

Install App

കേരളത്തിലേയ്കുള്ള അതിർത്തികൾ അടച്ച നടപടി: കർണാടകത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (08:10 IST)
ബെംഗളുരു: കേരളത്തൊലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാത്തേയ്ക്കുള്ള അതിർത്തികൾ അടച്ച കർണാടക സർക്കാരിന്റെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി കമ്മീഷണർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം നിലവിൽ ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾക്ക് താൽക്കാലിക സ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് വീണ്ടും പരിഗണിയ്ക്കും.
 
കേരളത്തിലേയ്ക്കുള്ള അതിർത്തികൾ അടച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടി കേന്ദ്ര സർക്കാരിന്റെ കൊവിഡ് 19 അൺലോക്ക് നാലാംഘട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മംഗളുരുവിലെ അഭിഭാഷകനായ ബി സുബ്ബയ്യ റായിയാണ് കോടതിയിൽ ഹർജി നൽകിയത്. അതിർത്തി ജില്ലയായ ദക്ഷിണ കന്നഡയിൽലെ 12 അതിർത്തി ചെക്പോസ്റ്റുകളും അടച്ചു എന്നും ബാക്കിയുള്ള അഞ്ച് ചെക്‌പോസ്റ്റുകളിലൂടെ കടന്നു പോകുന്നതിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എന്നും ഹർജിയിൽ പറയുന്നു. ജോലി, വ്യാപാര, ചികിത്സാ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കസർഗോഡ് നിന്നും ദക്ഷിണ കന്നഡ ജില്ലയിലേയ്ക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കുന്നു എന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments