Webdunia - Bharat's app for daily news and videos

Install App

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, പരമേശ്വര ഉപമുഖ്യമന്ത്രിപദത്തിലേക്ക്

Webdunia
ചൊവ്വ, 22 മെയ് 2018 (09:46 IST)
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍‌ഗ്രസിലെ പരമേശ്വരയ്ക്ക് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായി. കോണ്‍ഗ്രസ് - ജെഡി‌എസ് സഖ്യത്തിന്‍റെ യഥാര്‍ത്ഥ കിംഗ് മേക്കറായ ഡി കെ ശിവകുമാര്‍ കര്‍ണാടക പി സി സി അധ്യക്ഷനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
കര്‍ണാടകയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കൈവരിച്ചിരിക്കുന്ന നേട്ടം യഥാര്‍ത്ഥത്തില്‍ ഡി കെ ശിവകുമാറിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ഫലമാണ്. അതിനുള്ള പ്രതിഫലം ഡി കെയ്ക്ക് നല്‍കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഡി കെ ആഗ്രഹിക്കുന്നതെങ്കിലും തല്‍ക്കാലം അത് ലഭിക്കില്ല എന്നാണ് സൂചന.
 
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്ന് വന്നാല്‍ ശരിയാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനമാണ് ഡി കെയ്ക്ക് വിനയാകുന്നത്. പകരം ഡി കെയെ പി സി സി അധ്യക്ഷനാക്കാനാണ് തീരുമാനമെന്നറിയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കര്‍ണാടകയില്‍ ശക്തമായി നയിക്കാനും ഡി കെ പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ.
 
കയ്പുനീര്‍ കുടിച്ചും താന്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തേക്കുറിച്ച് കഴിഞ്ഞ ദിവസം ശിവകുമാര്‍ പ്രതികരിച്ചത്. ശത്രുപക്ഷത്ത് ഡി കെ എന്നും ഒന്നാമതായി കണ്ടിരുന്നത് ജെ ഡി എസിനെയായിരുന്നു. അവരുടെ ഉന്നത നേതാക്കളെ പല തവണ ഡി കെ തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടി പറഞ്ഞത് അനുസരിക്കുകയാണ് തന്‍റെ ധര്‍മ്മമെന്ന് തിരിച്ചറിഞ്ഞ് ഡി കെ അരയും തലയും മുറുക്കിയപ്പോള്‍ സാധ്യമായത് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യം. കരിഞ്ഞുവീണത് ബി ജെ പിയുടെ അധികാരസ്വപ്നങ്ങളും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments