Webdunia - Bharat's app for daily news and videos

Install App

എംഎല്‍എമാര്‍ ഹൈദരാബാദില്‍; റോഡ് മാര്‍ഗം കൊച്ചിയിലേക്ക്; വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വന്‍ പൊലീസ് സന്നാഹം

എംഎല്‍എമാര്‍ ഹൈദരാബാദില്‍; റോഡ് മാര്‍ഗം കൊച്ചിയിലേക്ക്; വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വന്‍ പൊലീസ് സന്നാഹം

Webdunia
വെള്ളി, 18 മെയ് 2018 (08:10 IST)
കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് എംഎല്‍എമാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി കര്‍ണാടകയില്‍ നിന്നും മാറ്റാനുള്ള നീക്കം കേന്ദ്രം തടഞ്ഞതോടെ റോഡ് മാര്‍ഗം
സ്വീകരിക്കാനൊരുങ്ങി നേതൃത്വം.

ഇന്നു രാവിലെ എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നിന്നാകും കേരളത്തിലേക്ക് എത്തിക്കുക.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു. വ്യാ‍ഴാഴ്‌ച രാത്രിയാണ് എംഎല്‍എമാരുമായി ബസ് തിരിച്ചത്.

എറണാകുളത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്കാ‍ണ് എംഎല്‍എമാരെ എത്തിക്കുന്നതെന്നാണ് വിവരം. ഇവിടെ 142 റൂമുകള്‍ എം എല്‍ എമാര്‍ക്കായി ബുക്ക് ചെയ്തു. ഹോട്ടലിനു  സമീപവും നെടുമ്പാശേരി വിമാനത്താവളത്തിലും കനത്ത പൊലീസ് സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

എംഎല്‍എമാരെ രണ്ട് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലായി കൊച്ചിയിലെത്തിക്കാനുള്ള നീക്കം കേന്ദ്രം ഇടപെട്ട് പൊളിക്കുകയായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്ക് ഇവരെ എത്തിക്കാനായി ബദല്‍മാര്‍ഗം തേടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments