Webdunia - Bharat's app for daily news and videos

Install App

'നിർഭയ കേസ് കുറ്റവാളികളോടൊപ്പം അവരെയും ജയിലിൽ അടയ്ക്കണം, അപ്പോൾ മനസിലാകും' :ഇന്ദിര ജയ്സിംഗിനെതിരെ കങ്കണ

ബലാത്സംഗക്കാരെ പിന്തുണച്ച്‌ ഉപജീവനമാര്‍ഗം നടത്തുന്ന ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കങ്കണ ആരോപിച്ചു.

റെയ്‌നാ തോമസ്
വ്യാഴം, 23 ജനുവരി 2020 (12:40 IST)
വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ ബോളിവുഡ് താരം കങ്കണ. ഇവരെ പോലെയുള്ളവരാണ് ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും കങ്കണ പറഞ്ഞു.
 
ഇന്ദിര ജെയ്‌സിങിനെ നിര്‍ഭയ കേസ് പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്നും നടി പറഞ്ഞു. കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്‌സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും ചോദിച്ചു.

ഇന്ദിര ഇതുവരെ നിര്‍ഭയയുടെ മാതാപിതാക്കളെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ മുതിര്‍ന്നിട്ടില്ലെന്നും എന്നിട്ട് ഇപ്പോള്‍ അവര്‍ ആ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ബലാത്സംഗക്കാരെ പിന്തുണച്ച്‌ ഉപജീവനമാര്‍ഗം നടത്തുന്ന ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കങ്കണ ആരോപിച്ചു.
 
കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും ഇത്രയും വലിയ ക്രൂരകൃത്യം നടത്തിയവര്‍ക്ക് പ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments