Webdunia - Bharat's app for daily news and videos

Install App

തുടക്കത്തില്‍ തന്നെ ബിജെപിക്ക് ‘കൊട്ട്’ കൊടുത്ത് ഉലകനായകന്‍‍; കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ

തുടക്കത്തില്‍ തന്നെ ബിജെപിക്ക് ‘കൊട്ട്’ കൊടുത്ത് ഉലകനായകന്‍‍; കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ

Webdunia
ചൊവ്വ, 20 ഫെബ്രുവരി 2018 (09:44 IST)
തമിഴ്‌ രാഷ്‌ട്രീയത്തില്‍ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച നടന്‍ കമലഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ.

ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തിലാകും കമല്‍ പാര്‍ട്ടി പ്രഖ്യാപിക്കുക. ആറ് മണിക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരയ്ക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

രാമേശ്വരത്തു നിന്നാണ് നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം കമല്‍ ആരംബിക്കുക. മുൻ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയാണ് അദ്ദേഹം യാത്ര തുടങ്ങുക. തുടര്‍ന്ന് മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ സ്ഥലങ്ങളിലേക്ക് പര്യടനം തുടങ്ങും.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖരായ കരുണാനിധി, വിജയകാന്ത്, രജനികാന്ത് എന്നിവരെ കമല്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ അദ്ദേഹം ഒഴിവാക്കിയത് ശ്രദ്ധേയമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments