Webdunia - Bharat's app for daily news and videos

Install App

ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ ‍!

കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (09:36 IST)
ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷപരിപാടികളെല്ലാം കമല്‍ റദ്ദാക്കി. ചെന്നൈയിൽ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടർന്നാണ് ഇത്. 
 
പിറന്നാൾ ആഘോഷത്തിന് പകരം അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ആവടിയിൽ ആരാധകർ സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. മാത്രമല്ല ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനും കമല്‍ ഇന്ന് പുറത്തിറക്കും.  
 
തന്റെ രാഷ്ട്രീയ പ്രവേശന തീരുമാനം കമല്‍ഹാസന്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെല്ലിക്കട്ടുമായി ബന്ധപ്പെട്ടു നടന്ന് സമരകാലത്താണ് ശക്തമായ രാഷ്ട്രീയപ്രസ്താവനകളുമായി കമല്‍ഹാസന്‍ വീണ്ടും ജനങ്ങളുടെ മുന്നിലേക്കെത്തിയത്. അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയിലായിരുന്നു കമല്‍ വിമര്‍ശിച്ചത്. 
 
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments