Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരളത്തിലെ വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ, ദില്ലിയിൽ നദ്ദയുമായുള്ള കൂടിക്കാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷം

കേരളത്തിലെ വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ, ദില്ലിയിൽ നദ്ദയുമായുള്ള കൂടിക്കാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷം
, ബുധന്‍, 9 ജൂണ്‍ 2021 (12:39 IST)
കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങൾ കത്തിപടരുന്നതിനിടെ സാഹചര്യം വിശദീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദില്ലിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച്ച നടത്തും.
 
ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് സുരേന്ദ്രൻ ദില്ലിയിലെത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച് സംസാരിക്കാനാണ് ദില്ലിയിലെത്തിയതെന്നാണ് കെ സുരേന്ദ്രന്റെ വിശദീകരണം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തുക.
 
അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും ദേശീയനേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിലെ സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. വോട്ട് ശതമാനത്തിലും കുറവ് വന്നിരുന്നു. ഇതിനിടെയാണ് കൊടകര കുഴൽപ്പണ വിവാദവും മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലും സികെ ജാനു വിവാദവുമെല്ലാം ഒന്നിച്ച് വന്ന് ചേർന്നത്. കെ സുരേന്ദ്രനെതിരെ കേസ് കൂടി രജിസ്റ്റർ ചെയ്‌തതോടെ കേരളത്തിൽ പാർട്ടി പ്രതിരോധത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെക്‌സ് കൃഷ്ണന് ഇത് പുതു ജീവിതം; നാട്ടിലെത്തി