Webdunia - Bharat's app for daily news and videos

Install App

അവധി വേണമെങ്കില്‍ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് കിട്ടിയത് മുട്ടന്‍ പണി

എ കെ ജെ അയ്യര്‍
വ്യാഴം, 21 ജനുവരി 2021 (09:08 IST)
ജോധ്പൂര്‍: ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ അവധി വേണമെന്ന് ആവശ്യപ്പെട്ട വിധവയായ ശുചീകരണ തൊഴിലാളിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്കൊപ്പം സംഘടിച്ചെത്തിയ ശുചീകരണ തൊഴിലാളികള്‍ ഉദ്യോഗസ്ഥനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഗതി വിവാദമായതോടെ അധികാരികള്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
 
ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് ഞായറാഴ്ച വൈകിട്ട് ശുചീകരണ തൊഴിലാളി സഹോദരനെ കാണാനായി പോകാന്‍ തിങ്കളാഴ്ചത്തേക്ക് അവധി ചോദിച്ചത്. എന്നാല്‍ പല തവണ ഇവരുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇവരോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ സംഭാഷണം തൊഴിലാളി റെക്കോഡ് ചെയ്തിരുന്നു. ഇതിനിടെ ഇവരുടെ സഹോദരന്‍ മരിക്കുകയും ചെയ്തു.
 
തിങ്കളാഴ്ച ഈ വിവരം അവര്‍ സഹ ജീവനക്കാരെ അറിയിക്കുകയും ഇവര്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞ ഉന്നത അധികാരികള്‍ ഉദ്യോഗസ്ഥത്തെ സസ്പെന്‍ഡ് ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments