Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു !

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും !

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു !
അഹമ്മദാബാദ് , തിങ്കള്‍, 27 നവം‌ബര്‍ 2017 (12:02 IST)
ദളിത് നേതാവ് ജിഗ്നേഷ് മെവാനി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ബനാസ്‌കന്ത ജില്ലയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മെവാനി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംവരണ മണ്ഡലമാണ് വദ്ഗാം.

ഇവിടെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇരുപതോളം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച നേതാവാണ് ജിഗ്നേഷ് മെവാനി. ഗുജറാത്തിന് പുറത്തും ദളിത് സമരങ്ങള്‍ക്ക് മെവാനി നേതൃത്വം നല്‍കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മെവാനി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

35കാരന്റെ വയറ്റില്‍ അഞ്ച് കിലോ ഇരുമ്പ് !