Webdunia - Bharat's app for daily news and videos

Install App

ജയലളിതയെ വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു; പദ്ധതി പൊളിഞ്ഞത് എങ്ങനെയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

ജയലളിതയെ വധിക്കാന്‍ പദ്ധതിയിട്ടു; നീക്കം പൊളിഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 17 ജനുവരി 2017 (15:07 IST)
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ കൊലപ്പെടുത്താന്‍ പദ്ധതികള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. ജയലളിതയുടെ തോഴിയും എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയുമായ വികെ ശശികല നടരാജന്റെ സഹോദരനായ വി ദിവാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ദിവാകരന്‍ ഞെട്ടിപ്പിക്കുന്ന പ്രസ്‌താവന നടത്തിയത്. 2011 ജയലളിതയെ കൊലപ്പെടുത്താന്‍ ചിലര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഞങ്ങളെ ഒഴിവാക്കി അമ്മയെ ഇല്ലായ്‌മ ചെയ്യാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും ദിവാകരന്‍ വ്യക്തമാക്കി.

നീക്കം മുന്‍ കൂട്ടി മനസിലാക്കിയതിനാല്‍ അമ്മയ്‌ക്ക് നേരെയുള്ള നിക്കം ഇല്ലാതാക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് നിഗൂഢമായ അജണ്ടകള്‍ ഉണ്ടായിരുന്നില്ല. അതേസമയം, ജയലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ ആരെന്ന് ദിവാകരന്‍ വെളിപ്പെടുത്തിയില്ല.

എഐഎഡിഎംകെയിലെ രണ്ടാം നിരനേതാക്കള്‍ക്കും ശശികലയ്‌ക്കും കുടുംബത്തിലുള്ളവരുടെയും ജീവന്‍ ഇപ്പോഴും അപകടത്തിലാണെന്നും ദിവാകരന്‍ പറഞ്ഞു. ജയലളിതയെ വധിക്കാന്‍ പദ്ധതികള്‍ നടന്നിരുന്നുവെന്ന് നേരത്തെ തെഹല്‍‌ക റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments