Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ രോഗമെന്തെന്ന കാര്യത്തില്‍ വ്യക്തത കൈവരുന്നു!

ജയലളിത സുഖം പ്രാപിക്കുന്നു; രോഗമെന്തെന്ന കാര്യത്തില്‍ വ്യക്തത കൈവരുന്നു!

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (16:52 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുമ്പോഴും വിവിധ അവയവങ്ങൾക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ് എന്ന അസുഖമാണ് മുഖ്യമന്ത്രിക്കെന്നാണ് സൂചന.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനൊപ്പം കടുത്ത പനിയുമാണ് സെപ്‌സിസ് എന്ന രോഗത്തിന്റെ ലക്ഷണം.  പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചതിന് പിന്നാലെയാണ് ആന്തരികാവയവങ്ങൾക്ക് അണുബാധ കണ്ടെത്തിയത്. പ്രമേഹവും രക്ത സമ്മർദവും സാധാരണ നിലയിൽ എത്തിയാലേ അണുബാധയ്ക്കുള്ള വിദഗ്ദ്ധ ചികിൽസ സാധ്യമാകൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിനേത്തുടര്‍ന്നാണ് ഡോ. റിച്ചാർഡ് ബെയ്ലിയെ ലണ്ടനിൽ നിന്ന് വരുത്തിയത്.

ജയലളിതയ്‌ക്ക് നല്‍കികൊണ്ടിരിക്കുന്ന നിലവിലുള്ള മരുന്നുകള്‍ തുടരാന്‍ ഡോക്‌ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

ജയലളിതയുടെ ശരീരം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അണുബാധയ്ക്ക് ചികിത്സ തുടരും. ഇത് ആദ്യമായാണ് ആരോഗ്യവിവരം ആശുപത്രി പുറത്തുവിട്ടത്. ലണ്ടനില്‍ നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ വിശദപരിശോധന നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രിയുടെ പുതിയ വാർത്താ കുറിപ്പും ഇന്നുണ്ടാകും.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments