Webdunia - Bharat's app for daily news and videos

Install App

ജയലളിത ഒരു ദിവസം മുന്നേ മരിച്ചു, അറിയിക്കാതിരുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

അക്കാര്യം സർക്കാർ മറച്ചുവെച്ചത് എന്തിനെന്ന് അറിയില്ല: ശശികലയുടെ സഹോദരൻ പറയുന്നു

Webdunia
വ്യാഴം, 18 ജനുവരി 2018 (08:15 IST)
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ അഞ്ചിന് രാത്രി മരിച്ചുവെന്നാണ് സർക്കാർ ഔസ്യോഗികമായി പുറത്തുവിട്ടത്. എന്നാൽ, തലേദിവസം തന്നെ ജയലളിത മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്റെ വെളിപ്പെടുത്തല്‍. 
 
ഇക്കാര്യം മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍തന്നെ ജയ മരിച്ചെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍.
 
അതേസമയം, ദിവാകരന്റെ ആരോപണത്തെ തള്ളി ടി ടി വി ദിനകരൻ രംഗത്തെത്തി. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നുമാണ് ദിനകരന്റെ വിശദീകരണം. നാലിനുതന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ടിടിവി ദിനകരന്‍ പറഞ്ഞു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments