Webdunia - Bharat's app for daily news and videos

Install App

ഞാൻ അമ്മയ്ക്ക് വാക്ക് തരുന്നു - ജാൻവിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

ഞങ്ങളുടെ അനുഗ്രഹമായിരുന്നു അമ്മ: ജാൻവി എഴുതുന്നു

Webdunia
ശനി, 3 മാര്‍ച്ച് 2018 (16:50 IST)
ബോളിവുഡിന്റെ സ്വപ്നസുന്ദരി ശ്രീദേവി അന്തരിച്ചിട്ട് ഇന്നേക്ക് 8 ദിവസം. പരിശുദ്ധമായ സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മയെന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അനുസ്മരിച്ചു. ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്ത ശേഷമായിരുന്നു അമ്മയെ അനുസ്മരിച്ച് ജാന്‍വിയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് വന്നത്.  
 
പൂര്‍ണ്ണമായി ഹൃദയം കാര്‍ന്നു തിന്നുന്ന ശൂന്യതയോടെ വേണം ഇനി ജീവിക്കാനായിട്ട് എന്നു എനിക്ക് അറിയാം. എനിക്കിപ്പോഴും അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ട്. എല്ലാ വേദനകളിൽ നിന്നും വിഷമങ്ങളിൽ നിന്നും അമ്മ എന്നെ സംരക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. എപ്പോഴൊക്കെ ഞാൻ എന്റെ മിഴികൾ അടക്കുന്നുവോ, അപ്പോഴൊക്കെ എനിക്ക് നല്ല കാര്യങ്ങൾ മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളു. നല്ലത് മാത്രമേ എന്റെ മനസ്സിൽ വരുന്നുള്ളു. അതിനു കാരണം അമ്മയാണെന്ന് എനിക്കറിയാം.
 
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അമ്മ. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും പറയുന്ന കാര്യമാണ് ഞാന്‍ എല്ലാ വേളയിലും സന്തുഷ്ടയാണ് എന്നത്. ഇപ്പോള്‍ അതിനു പിന്നിലെ കാരണം അമ്മയായിരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ആളുകള്‍ എന്തു പറഞ്ഞാലും പ്രശ്‌നമില്ലായിരുന്നു. കാരണം എനിക്ക് അമ്മയുണ്ടായിരുന്നു.  
 
എന്റെ ആത്മസുഹൃത്ത് ആയിരുന്നു അമ്മ. എനിക്ക് അമ്മയ്ക്ക് മതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കണം. അമ്മ ആഗ്രഹിച്ചത് പോലെ. എല്ലാ ദിനവും രാവിലെ അമ്മ എനിക്ക് അഭിമാനമായിരിക്കുന്നതു പോലെ അമ്മയക്ക് ഞാന്‍ അഭിമാനമായി മാറുന്നത് സ്വപ്‌നം കാണുന്നുണ്ട്. എന്റെയും പപ്പയുടെയും ഖുഷിയുടെയും കൂടെ അമ്മയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments