Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കും; പ്രധാനമന്ത്രി ചെങ്കോട്ടയിൽ

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (08:59 IST)
50 കോടി ഇന്ത്യക്കാർക്ക് ഉപകാരപ്പെടുന്നതാണ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കുമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.
 
പ്രധാനമന്ത്രി ജൻ ആരോഗ്യ അഭിയാൻ പദ്ധതി സെപ്റ്റംബർ 25 മുതൽ നിലവിൽ വരും. പാവപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ടതും ചിലവ്കുറഞ്ഞതുമായ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
 
ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ വലയുകയാണ്. മഴയും പ്രളയവുമാണ് മിക്കയിടങ്ങളും, മറ്റു ഭാഗങ്ങളിൽ മികച്ച കാലവർഷം ലഭിച്ചു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 
 
ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങൾക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 
 
ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ തുല്യനീതി എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയിൽ വികസിക്കാനാകൂ. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥർ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments