Webdunia - Bharat's app for daily news and videos

Install App

വിമാനത്താവളത്തിൽ യുവതിയെ വസ്​ത്രമഴിപ്പിച്ച്​ പരിശോധിക്കാൻ ശ്രമം; വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി

എയർപോർട്ടിൽ യുവതിയുടെ വസ്ത്രമഴിച്ചു പരിശോധനയ്ക്കു ശ്രമം

Webdunia
ഞായര്‍, 2 ഏപ്രില്‍ 2017 (11:42 IST)
ഇന്ത്യൻ യുവതിയെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വസ്ത്രമഴിച്ച് പരിശോധിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി.

സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ബംഗളൂരുവില്‍ നിന്നും ഐസ്ലൻഡിലേക്കു പോയ ആർകിടെക്റ്റായ ശ്രുതി ബാസപ്പ മാർച്ച് 29നാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയത്. ഇവിടെവെച്ച് നാലു വയസുകാരൻ മകന്‍റെ മുന്നില്‍ വെച്ച് വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി സംഭവം ഫേസ്‌ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.

വസ്‌ത്രമഴിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബബന്ധം ശക്തമാക്കിയതോടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറുകയുമായിരുന്നു.

നിരവധി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും ശ്രുതി പറയുന്നു. വിമാനത്താവളത്തിലെത്തിയ തന്നോട് സുരക്ഷ പരിശോധനകൾക്കായി എത്താൻ ആവശ്യപ്പെടുകയായിരുന്നു.

എല്ലാവർക്കും ഇത്തരം പ്രത്യേക പരിശോധനകൾ നടത്തുമോയെന്ന ചോദ്യത്തിന് സംശയമുള്ളവരെ മാത്രം പരിശോധിക്കുമെന്ന മറുപടിയാണ് സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്ന് ശ്രുതി പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments