Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ അടുത്ത നടപടി എന്താണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി; പാകിസ്ഥാന്‍ ഭയത്തില്‍!

രാജ്‌നാഥ് സിംഗ് നയം വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ഭയത്തില്‍

ഇന്ത്യയുടെ അടുത്ത നടപടി എന്താണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി; പാകിസ്ഥാന്‍ ഭയത്തില്‍!
ന്യൂഡൽഹി , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (18:11 IST)
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വെടിനിർത്തൽ കരാർ ആരു ലംഘിച്ചാലും ശക്‌തമായി തിരിച്ചടിക്കും. ഭീകരാക്രമണങ്ങൾക്കെതിരെയുള്ള ഇന്ത്യയുടെ അടുത്ത നടപടി കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ തിരിച്ചടികളാണ് ഇന്ത്യ നടത്തുന്നത്. എന്ത് ആക്രമണമുണ്ടായാലും തിരിച്ചടി നല്‍കിയിരിക്കും. ഭീകരര്‍ക്ക് സൈന്യം തക്ക മറുപടി നൽകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും രണ്ടു ദിവസത്തെ സന്ദർശനത്തിനായി ലഡാക്ക് മേഖലയില്‍ എത്തിയ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിവയ്‌പ്പ് തുടരുന്നുണ്ട്. ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ പരസ്പരം സംസാരിച്ചെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു.

അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ട്. ഇതിനാല്‍ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ ഭീകരക്യാംപുകൾ ആക്രമിക്കാൻ ഉത്തരവിട്ട നരേന്ദ്ര മോദിക്ക് സല്യൂട്ട്: അരവിന്ദ് കേജ്‌രിവാൾ