Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന്‍ ഭീകരക്യാംപുകൾ ആക്രമിക്കാൻ ഉത്തരവിട്ട നരേന്ദ്ര മോദിക്ക് സല്യൂട്ട്: അരവിന്ദ് കേജ്‌രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്.

പാക്കിസ്ഥാന്‍ ഭീകരക്യാംപുകൾ ആക്രമിക്കാൻ ഉത്തരവിട്ട നരേന്ദ്ര മോദിക്ക് സല്യൂട്ട്: അരവിന്ദ് കേജ്‌രിവാൾ
ന്യൂഡൽഹി , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (17:12 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്.
ഉറി ഭീകരാക്രമണത്തിനുള്ള മറുപടി എന്ന നിലക്ക് നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങൾ തകർത്ത സൈനിക നടപടിയിലാണ് കേജ്‌രിവാൾ മോദിക്കു പിന്തുണയുമായി രംഗത്തെത്തിയത്.
 
മിന്നലാക്രമണത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ പ്രചാരണം തെറ്റാണെന്നു നമ്മള്‍ തെളിയിക്കണം. ഇതിന് ആവശ്യമായ എല്ലാ തെളിവുകളും പുറത്തുവിടണമെന്നും മുന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെ കേജ്‌രിവാൾ വ്യക്തമാക്കി. 
 
വിദേശ മാധ്യമങ്ങൾ പാക്ക് നിലപാടിനെ പിന്തുണക്കുന്നത് കാണുമ്പോള്‍ തന്റെ രക്തം തിളക്കുകയാണ്. താനും മോദിയുമായി പല തരത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ പാകിസ്ഥാനോട് കാണിച്ച ഈ നടപടിക്ക് അദ്ദേഹത്തിന് സല്യൂട്ട് നൽകുന്നുയെന്നും കേജ്‌രിവാള്‍ അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിത ആശുപത്രിയിലായപ്പോള്‍ ഊഹാപോഹങ്ങള്‍ പരന്നതിനുള്ള കാരണം