Webdunia - Bharat's app for daily news and videos

Install App

പാക് നീക്കം തിരിച്ചറിഞ്ഞു; തിരിച്ചടിക്കാന്‍ സൈന്യത്തിന് ആഹ്വാനം - അതിര്‍ത്തി പുകയും

അതിര്‍ത്തിയില്‍ പ്രശ്‌നം ഗുരുതരം; തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് ആഹ്വാനം

Webdunia
വ്യാഴം, 18 മെയ് 2017 (09:55 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് തിരിച്ചടി നല്‍കാനാണ് സൈന്യത്തിന് ജയ്റ്റ്ലി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജമ്മു കശ്‌മീരില്‍ ഒളിച്ചിരിക്കുന്ന ഭീകരെ കണ്ടെത്തി തിരിച്ചടി നല്‍കണം. നുഴഞ്ഞു കയറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കണമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

അതേസമയം, ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താൽക്കാലികമായി നിർത്തിവച്ചു. പ്രദേശവാസികള്‍ ആയിരത്തോളം വരുന്ന സുരക്ഷാ സേനയ്ക്കുനേരെ ശക്തമായ കല്ലേറ് നടത്തിയതോടെയാണ് നടപടി.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു  സൈന്യം. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് തെരച്ചില്‍ ശക്തമായി നടത്തിയത്. ഇതിനിടെ പ്രദേശവാസികളായ  ജനങ്ങള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിയുകയായിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments