ഇന്ത്യയുടെ കൊവാക്‌സിന്‍ ഈവര്‍ഷം പുറത്തിറങ്ങില്ലെന്ന് വാക്‌സിന്‍ നിര്‍മിക്കുന്ന ഭാരത് ബയോടെക് സൂചനനല്‍കി. ധൃതി പിടിച്ച് വാക്‌സിന്‍ പുറത്തിറക്കില്ല. മറിച്ച് വാക്‌സിന്റെ ഗുണനിലവാരവും സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അറിയിച്ചു. അതിനാല്‍ ആറുമാസമെങ്കിലും ഇനിയും കാലതാമസം വരും. അടുത്ത മാര്‍ച്ചോടുകൂടിയായിരിക്കും വാക്‌സിന്‍ പുറത്തിറങ്ങുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടുവാക്‌സിനുകളുടെയും ഒന്നാംഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. കൊവാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സെപ്റ്റംബറിലാണ് നടക്കുന്നത്.