പാംഗോങില്‍ ചൈന ശ്രമിച്ചത് ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാനെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പാംഗോങ് തടാകപ്രദേശത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തി. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ നിരീക്ഷണം നടത്തിവരുകയാണ്. ചൈന പ്രകോപനപരമായ നീക്കമാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ ആര്‍മി വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.
ഓഗസ്റ്റ് 29,30 തിയതികളിലാണ് ചൈന അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് പക്ഷത്തിന് ഉണ്ടായ ആള്‍നാശം എത്രയാണെന്ന് ഇതുവരെ ചൈന വ്യക്തമാക്കിയിട്ടില്ല. പ്രദേശത്തെ പ്രശ്നങ്ങളില്‍ സൈന്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.