Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലഡാക്കിൽ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ നിയന്ത്രണത്തിൽ: രഹസ്യാന്വേഷണ റിപ്പോർട്ട്

ലഡാക്കിൽ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ നിയന്ത്രണത്തിൽ: രഹസ്യാന്വേഷണ റിപ്പോർട്ട്
, ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (13:09 IST)
ലഡാക്: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലെന്ന് റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. ഡെപ്സാങ് സമതലത്തിൽ പട്രോളിങ് പോയന്റ് 10 മുതൽ 13 വരെ ചൈനീസ് സേനയുടെ നിയന്ത്രണത്തിലാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ ചൈന പ്രദേശത്ത് വൻ സേന വിന്യാസം നടത്തിയതായും റിപ്പോർട്ടിൽ പരയുന്നു.
 
ഗാൽവൻ താഴ്‌വരയിൽ 20 ചതുരശ്ര കിലോമീറ്റർ പ്രദേശവും, ഹോട്ട്സ്‌പ്രിങ് ഏരിയയിൽ 12 ചതുരശ്ര കിലോമീറ്റർ പ്രദേശവും, പാംഗോങ് സോയിൽ 65 ചതുരശ്ര കിലോമീറ്ററും, ചുഷൂലിൽ 20 ചതുരശ്ര കിലോമീറ്റർ പ്രദേശവും ചൈന കയ്യടക്കിയതായി റിപ്പോർട്ടിൽ പറയുന്നു. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തേയ്ക്ക് കടന്നുകയറാൻ ചൈനീസ് സേന ശ്രമിച്ചത് ഇന്ത്യൻ സൈന്യം ദിവസങ്ങൾക്ക് മുൻപ് പരാജയപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 29 ന് രാത്രിയിലും 30 ന് പുലർച്ചയോടെയുമായിരുനു ഇരുട്ടിന്റെ മറവിൽ ചൈനീസ് സേനയുടെ നീക്കം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഇന്ത്യ സേനാബലം വർധിപ്പിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻഎസ്എ റദ്ദാക്കി: കഫീൽ‌ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി