Webdunia - Bharat's app for daily news and videos

Install App

ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; മുസ്ലീം യുവാവിന് മർദ്ദനം

തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24- കാരനായ യുവാവിന് മര്‍ദ്ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

Webdunia
ശനി, 13 ജൂലൈ 2019 (08:22 IST)
ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24- കാരനായ  യുവാവിന് മര്‍ദ്ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
 
പൊറവച്ചേരി സ്വദേശിയായ മുഹമ്മദ് ഫൈസാനാണ് ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായത്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ശ്രദ്ധയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ മുഹമ്മദ് ഫൈസാന്‍റെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിനിടെ അക്രമികള്‍ മുഹമ്മദ് ഫൈസാനെ മര്‍ദ്ദിക്കുകയായിരുന്നു.
 
അവശനിലയിലായ ഇയാളെ പിന്നീട് നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments