Webdunia - Bharat's app for daily news and videos

Install App

നാടകീയ നീക്കം വീണ്ടും; സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

Webdunia
ചൊവ്വ, 8 മെയ് 2018 (15:07 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതോടെ ഹർജി തള്ളിയതായും കോടതി അറിയിച്ചു. 45 മിനിറ്റ് മാത്രമാണ് ഹർജിയിൽ വാദം നടന്നത്.

കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിംഗ് ബാജ്‌വ, ആമീ ഹര്‍ഷാദ്രേയ് എന്നിവരായിരുന്നു ഹർജിക്കാർ. ജസ്റ്റീസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയില്‍ നാടകീയ നീക്കം.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങവെയാണ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്.

ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് കോടതി ഉത്തരവിലൂടെയാണോയെന്നും കപില്‍ സിബല്‍ ചോദിച്ചു.

തിങ്കളാഴ്‌ച തന്നെ ഹർജി, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഇന്നലെ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. മുതിർന്ന ജഡ്ജിമാരായ ജെ ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവരെ ഒഴിവാക്കിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ഈ നടപടിയെ ആണ് കോൺഗ്രസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments