Webdunia - Bharat's app for daily news and videos

Install App

ദളിത് യുവാക്കൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച ഹോട്ടലുടമ അറസ്റ്റിൽ

എ കെ ജെ അയ്യർ
ഞായര്‍, 21 ജനുവരി 2024 (12:23 IST)
ബംഗളൂരു : ദളിത് യുവാക്കൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിക്കുകയും അവരെ ഹോട്ടലിൽ നിന്ന് ഇറക്കി വിടുകയും ചെയ്ത ഹോട്ടലുടമയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി കുറുഗോഡു  ഗുട്ടെഗനൂർ ഗ്രാമത്തിൽ ഹോട്ടൽ ഉടമ നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്ര എന്നിവരാണ് പിടിയിലായത്.  
 
തന്റെ ഹോട്ടൽ അടച്ചു പൂട്ടേണ്ടി വന്നാലും താൻ ദളിതർക്ക് ഭക്ഷണം വിളമ്പില്ലെന്നാണ് ഇവർ പറഞ്ഞത്. നാഗെവാണിയും വീരഭദ്രനും ചേർന്ന് ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്ന് ഇറക്കിവിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
 
ഇവരുടെ നടപടിക്കെതിരെ ദളിത് സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ വിവേചനത്തിന് ഇരയായ മഹേഷ് എന്നയാളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് സ്ഥലം തഹസീൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ ഒരു സമാധാന യോഗവും വിളിച്ചു ചേർത്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments