Webdunia - Bharat's app for daily news and videos

Install App

Happy Independence Day: ഏവര്‍ക്കും വെബ് ദുനിയ മലയാളത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായ സമരനേതാക്കളെ നമുക്ക് ഈ ദിവസം സ്മരിക്കാം

രേണുക വേണു
വ്യാഴം, 15 ഓഗസ്റ്റ് 2024 (08:45 IST)
Happy Independence Day: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 200 വര്‍ഷത്തെ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷികളായ സമരനേതാക്കളെ നമുക്ക് ഈ ദിവസം സ്മരിക്കാം. സ്വാതന്ത്ര്യത്തിന്റെ നല്ല ഓര്‍മകള്‍ നിറയുന്ന ഈ സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേരാം..! വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍...!
 
1. സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഏവര്‍ക്കും 78-ാം സ്വാതന്ത്ര്യദിനാശംസകള്‍ 
 
2. രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നു 
 
3. കോളനി വാഴ്ചയ്‌ക്കെതിരായ നമ്മുടെ പൂര്‍വ്വികരുടെ പോരാട്ടങ്ങളെ ഈ നല്ല ദിനത്തില്‍ സ്മരിക്കാം. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യം അടുത്ത തലമുറയിലേക്കും പകരാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
 
4. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ രക്തസാക്ഷികള്‍ക്കും സല്യൂട്ട് ! അവരെ പോലെ രാജ്യസ്‌നേഹികളായി നമുക്കും തുടരാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
5. സ്വാതന്ത്ര്യമാണ് മനുഷ്യജീവിതത്തില്‍ ഏറ്റവും മൂല്യമേറിയത്. നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സ്വാതന്ത്ര്യത്തിനായി ഉറച്ചുനില്‍ക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ 
 
6. ഈ രാജ്യത്തിന്റെ പുരോഗതിയില്‍ ഓരോ നിമിഷവും നമുക്ക് അഭിമാനിക്കാം. ഇന്ത്യക്കാരനെന്ന് അഭിമാനത്തോടെ പറയാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
7. എന്റെ രാജ്യത്ത് എന്നും സമാധാനവും സന്തോഷവും നിലനില്‍ക്കട്ടെ. ഏവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ 
 
8. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്. എന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ ഞാന്‍ എന്നും അഭിമാനിക്കും. ഏവര്‍ക്കും 78-ാം സ്വാതന്ത്ര്യദിന ആശംസകള്‍ 
 
9. ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ആത്മാവായ ഭരണഘടനാ മൂല്യങ്ങളെ നമുക്ക് ഓര്‍ക്കാം. ജാതി-മത-ഭാഷ വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ മനുഷ്യരും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമായി ഇന്ത്യ മാറാന്‍ നമുക്കും പ്രയത്‌നിക്കാം. ഏവര്‍ക്കും പ്രതീക്ഷാനിര്‍ഭരമായ സ്വാതന്ത്ര്യദിനാശംസകള്‍ 
 
10. നമ്മുടെ രാജ്യം ഇനിയും പുരോഗതിയിലേക്ക് നീങ്ങട്ടെ. അതിനായി നമുക്ക് ഓരോരുത്തര്‍ക്കും ആത്മാര്‍ഥമായി പരിശ്രമിക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments