Webdunia - Bharat's app for daily news and videos

Install App

ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (19:29 IST)
ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ മനോനില തെറ്റിയതായി റിപ്പോര്‍ട്ട്. വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് രാത്രിയില്‍ ഉറങ്ങാതിരിക്കുകയും എപ്പോഴും തനിയെ  സംസാരിക്കുകയുമാണെന്നാണ് പുറത്തുവന്ന വാര്‍ത്ത.

കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഗുര്‍മീതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഗുര്‍മീത് പലപ്പോഴും തനിയെ സംസാരിക്കും. ജയിലില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. ആരോടും സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സഹതടവുകാരന്‍ വ്യക്തമാക്കി.

ജയിലില്‍ ഗുര്‍മീതിനു വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണ്. സാധാരണ തടവുകാരനായിട്ടാണ് അദ്ദേഹം ജയിലില്‍ കഴിയുന്നതെന്നും സഹതടവുകാരന്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിന തടവാണ് വിവാദ ആള്‍ദൈവവുമായ ഗുര്‍മീതിന് കോടതി വിധിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments