കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദീപാവലിക്കാലത്ത് പടക്കങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ്. രാജ്യത്ത് വായുമലിനീകരണ തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ട്രൈബ്യൂണൽ ബെഞ്ച് വിധിച്ചു. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങൾ പൊട്ടിക്കാനാവില്ല.
ഡൽഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തികൊണ്ടാണ് ഗ്രീൻ ട്രൈബ്യൂണലിന്റെ ഉത്തരവ്. സമാനമായ വായുമലിനീകരണ തോത് കൂടുതലുള്ള മറ്റ് നഗരങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇന്ന് അർധരാത്രി മുതൽ ഈ മാസം 30 വരെയാണ് പടക്കങ്ങൾക്ക് നിരോധനം.