ഗൂഗിളിനും ഫേസ്ബുക്കിനും 1760 കോടി രൂപ പിഴയിട്ട് ഫ്രാന്‍സ്. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള കുക്കീസ് നിരസിക്കാനുള്ള ഓപ്ഷന്‍ നല്‍കാത്തതിനാണ് പിഴ ചുമത്തിയത്. അതേസമയം കുക്കീസ് ഉപയോഗം അംഗീകരിക്കാന്‍ ഉള്ളതുപോലെ നിരസിക്കാനുമുള്ള ഓപ്ഷന്‍ മൂന്നുമാസത്തിനുള്ളില്‍ തയ്യാറാക്കിയില്ലെങ്കില്‍ ദിവസേന 85 ലക്ഷം രൂപ വീതം പിഴ വേറെ അടയ്‌ക്കേണ്ടിവരുമെന്നും അറിയിപ്പുണ്ട്.