Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ സർജിക്കൽ സ്ട്രൈക് നടത്തിയിട്ടില്ല?!

ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് പാക് സൈനിക മേധാവി

Webdunia
വെള്ളി, 6 ജനുവരി 2017 (07:43 IST)
പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് ഇന്ത്യൻ സൈന്യം കണക്ക് ചോദിച്ച ദിവസമായിരുന്നു സെപ്തംബർ 29. എന്നാൽ, പാക് അധിനിവെശ കശ്മീരിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന കാര്യം തള്ളി പുതിയ പാക്ക് സൈനിക മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‍വയും രംഗത്ത്. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ പാക്ക് സൈന്യം പുർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇന്ത്യയുടെ പുതിയ കരസേനമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയെന്നോണം പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആവശ്യം വന്നാൽ ഇനിയും മിന്നലാക്രമണങ്ങൾ നടത്തുമെന്നായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്.
 
സെപ്റ്റംബർ 29നായിരുന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ചിങ് പാഡിൽ ഇന്ത്യൻസേന മിന്നലാക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക ക്യാംപിനു നേരെ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയെന്നോണമായിരുന്നു മിന്നലാക്രമണം. എന്നാൽ, മിന്നലാക്രമണം നടത്തിയെന്ന വിഷയം ഇതുവരെ പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments