Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ചൈന; മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പതിനായിരത്തിലധികം സൈനികര്‍

അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ചൈന; മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പതിനായിരത്തിലധികം സൈനികര്‍

ശ്രീനു എസ്

, വ്യാഴം, 25 ജൂണ്‍ 2020 (15:08 IST)
അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിച്ച് ചൈന. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ അനുസരിച്ച് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് പതിനായിരത്തിലധികം സൈനികരെന്നാണ് കണക്കാക്കുന്നത്. നേരത്തേ ഏറ്റുമുട്ടല്‍ നടന്ന പട്രോള്‍ പോയിന്റ് 14ലാണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. 
 
സൈനികരോടൊപ്പം നൂറുകണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാല്‍വാന്‍ താഴ് വരയില്‍ തങ്ങള്‍ക്കാണ് പരമാധികാരമെന്നും സംഘര്‍ഷം ഒഴിവാക്കേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ചൈനയെ കാത്തുകിടപ്പുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന സിബിഎസ്ഇ 10,പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ