Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍; പീഡനം ചെന്നൈ എക്‌സ്പ്രസില്‍

ട്രെയിനില്‍ പത്തുവയസുകാരിയെ കടന്നുപിടിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍; പീഡനം ചെന്നൈ എക്‌സ്പ്രസില്‍

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (11:20 IST)
ട്രെയിനില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍. 2006  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെപി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം - ചെന്നൈ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രേമാനന്ദിനെ പൊലീസ് കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കിടയാണ് സംഭവം. ബര്‍ത്തില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയുടെ മാറിടത്തില്‍ അഭിഭാഷകന്‍ കൂടിയായ പ്രേമാനന്ദ് സ്‌പര്‍ശിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും ചേര്‍ന്ന് ഇയാളെ പിടികൂടുകയും ടിടിഇ യെ വിവരമറിയിക്കുകയും ചെയ്‌തു.

ഈറോഡില്‍ വെച്ച് പ്രേമാനന്ദനെ പൊലീസിന് കൈമാറി. ഇയാള്‍ കോയമ്പത്തൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. 2006 തെരഞ്ഞെടുപ്പില്‍ ആര്‍കെ നഗറില്‍ നിന്നുമാണ് ഇയാള്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. പെണ്‍കുട്ടിയും കുടുംബവും തിരുവനന്തപുരം സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments