Webdunia - Bharat's app for daily news and videos

Install App

ബിരിയാണിയില്‍ രക്തം പുരണ്ട ബാന്‍ഡേജ്, ചോദ്യം ചെയ്ത യുവാവിന് ഭീഷണി!

Webdunia
ചൊവ്വ, 28 മെയ് 2019 (16:36 IST)
ബിരിയാണിയില്‍ രക്തം പുരണ്ട ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത യുവാവിന് രാഷ്ട്രീയനേതാക്കളുടെ വക ഭീഷണി. തമിഴ്നാട്ടില്‍ ഈറോഡിന് അടുത്തുള്ള കരൂരില്‍ പ്രശസ്തമായ തലപ്പാക്കട്ട് ബിരിയാണി കടയിലാണ് സംഭവം. 
 
ഈറോഡ് സ്വദേശിയായ കവിന്‍‌കുമാറും കൂട്ടുകാരും ഇന്നലെ ഉച്ചയ്ക്കാണ് ബിരിയാണി കഴിക്കാനായി തലപ്പാക്കട്ട് ബിരിയാണി കടയിലെത്തുന്നത്. ഓര്‍ഡര്‍ ചെയ്ത ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചുവന്നുകറുത്ത നിറത്തില്‍ ഒരു വസ്തു ശ്രദ്ധയില്‍ പെട്ടത്.
 
ആരോ കൈവിരലില്‍ ചുറ്റിയിരുന്ന, രക്തത്താല്‍ നനഞ്ഞ് രണ്ടുദിവസത്തോളം പഴക്കമുള്ള ഒരു ബാന്‍ഡേജ് ആയിരുന്നു അത്. ഇത് കടയിലെ ജോലിക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. മാനേജര്‍ പോലും വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കടയുടമയെ കാണണമെന്ന് കവിന്‍ കുമാറും സുഹൃത്തുക്കളും വാശിപിടിച്ചു.
 
അപ്പോഴേക്കും പൊലീസിലും ഇവര്‍ വിവരം അറിയിച്ചിരുന്നു. രണ്ടുമണിക്കൂറിന് ശേഷം ഡിണ്ടുഗലില്‍ നിന്ന് കടയുടമയും സ്ഥലത്തെത്തി. അതിനിടെ, കണ്ണന്‍ എന്നൊരു രാഷ്ട്രീയനേതാവ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കവിന്‍ കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 
 
എന്തായാലും ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്‍റ് എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോള്‍ കവിന്‍ കുമാറും സുഹൃത്തുക്കളും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments