Webdunia - Bharat's app for daily news and videos

Install App

മൊബൈൽ ഫോൺ നൽകി 16 വയസിന് താഴെയുള്ള 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, സർക്കാർ എൻജിനിയർ അറസ്റ്റിൽ

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (19:30 IST)
ലഖ്‌നൗ: ഉത്തർപ്രദേശിൽ 50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ സർക്കാർ എൻജിനിയറെ സിബിഐ അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എൻജിനിയറാണ് അറസ്റ്റിലായത്. അഞ്ചിനും പതിനാറിനും ഇടയിൽ പ്രയമായ 50 കുട്ടികളെയാണ് ഇയാൾ 10 വർഷമായി പീഡിപ്പിച്ചത്.
 
ചിത്രകൂട്,ബന്ദ,ഹമിപുർ എന്നീ ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. സിബിഐ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 മൊബൈൽ ഫോൺ,8 ലക്ഷം രൂപ,സെക്‌സ് ടോയ്‌സ്,ലാപ്‌ടോപ്, മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇയാൾ വീഡിയോകളും ഫോട്ടോകളൂം ഡാർക്ക്‌നെറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
 
മൊബൈലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും നൽകിയാണ് ഇയാൾ കുട്ടികളെ വശീകരിച്ചിരുന്നതെന്ന് സിബിഐ പറഞ്ഞു. തന്റെ ചെയ്‌തികളെ കുറിച്ച് കുട്ടികൾ പുറത്തുപറയില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തി ഉറപ്പിച്ചിരുന്നെന്നും ഇയാൾ പോലീസിന് മൊ‌ഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം