ഇഐഎ കരട് വിജ്ഞാപനം: ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയ്യതി നാളെ

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (11:51 IST)
രാജ്യമെങ്ങും പ്രകൃതിദുരന്തങ്ങളും വ്യവസായിക ദുരന്തങ്ങളും ആവർത്തനമാകുന്നതിനിടെ 2016ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിഞ്ജാപനം റദ്ദാക്കികൊണ്ടുള്ള  ഇഐഎ കരട് വിജ്ഞാപനം അണിയറയിൽ ഒരുങ്ങുന്നു. വിഞ്ജാപനത്തിനെതിരെ ചൊവാഴ്ച്ചവരെയാണ് ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമുള്ളത്. eia2020-moefcc@gov.in എന്ന മൈയിൽ ഐഡിയിലാണ് നിർദേശങ്ങളും പ്രതികരണങ്ങളും അറിയിക്കേണ്ടത്.
 
പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. നേരത്തെ വിശാഖപട്ടണത്ത് എൽ.ജി. പോളിമേഴ്സിൽ നടന്ന ദുരന്തത്തെത്തുടർന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയം തന്നെ സ്ഥിരീകരിച്ചിരുന്നു. അതിനിടെയാണ് പരിസ്ഥിതി ആഘാതപഠനം നടത്താതെ പദ്ധതികൾ തുടങ്ങാമെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.
 
പുതിയ നിയമപ്രകാരം 1.5 ലക്ഷം ചതുരശ്ര മീറ്റർവരെയുള്ള സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും. മുൻപ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടികാണിക്കപ്പെടുന്നു.നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്ക് സേവന ഫീസ് ഇറാന്‍ സ്ഥിരീകരിച്ചു; സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും

ഖമേനിയുടെ ശവസംസ്‌കാരം ബഹിഷ്‌കരിക്കാന്‍ യുഎസ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ടെഹ്റാന്‍

E20 പെട്രോളിനെതിരെ പ്രതികരണം; മൈലേജ് കുറയുന്നുവെന്ന് 66% പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ

അമേരിക്കയല്ലാതെ ഇസ്രയേലിന് മറ്റൊരു സഖ്യകക്ഷിയില്ലെന്ന് ജെഡി വാന്‍സ്; 140 കോടി ജനങ്ങള്‍ ഉണ്ടെന്ന് നെതന്യാഹു

പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം

അടുത്ത ലേഖനം
Show comments