Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി തർക്കം; മദ്യപിച്ചെത്തിയ പിതാവ് രണ്ട് മക്കളെയും കൊലപ്പെടുത്തി

ആറും മൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

തുമ്പി ഏബ്രഹാം
ശനി, 30 നവം‌ബര്‍ 2019 (13:59 IST)
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ആറും മൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.ഉത്തർപ്രദേശിലെ സുരാജ്പൂരിലാണ് സംഭവം.സംഭവത്തിൽ ഹരി സോളാങ്കി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
 
സോളാങ്കി മദ്യപിച്ചെത്തിയ ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഭാര്യ പറഞ്ഞതായി പോലീസ് സൂപ്രണ്ട് രൺവിജയ് സിങ് പറഞ്ഞു. കുട്ടികളിൽ ഒരാളുടെ മൃതദേഹം വീട്ടിലും മറ്റൊരാളുടേത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
 
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോവുകയും എന്നാൽ പിന്നീട് പിടികൂടുകയുമായിരുന്നു. കുട്ടികളുടെ തലയിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments