Webdunia - Bharat's app for daily news and videos

Install App

ശിവസേനയെ നിങ്ങള്‍ രാജ്യ സ്നേഹം പഠിപ്പിക്കേണ്ട; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

ശിവസേനയെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (12:33 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഖ്യകക്ഷിയായ ബി ജെ പിയും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബിജെപി തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അതിനുള്ള സമയം ആയിട്ടില്ലെന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ താക്കറെ പറഞ്ഞു.
 
നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരെയെല്ലാം ദേശസ്‌നേഹികളും അല്ലാത്തവരെ ദേശ ദ്രോഹികളുമാക്കുന്ന അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു. ഇതേ സമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
തുടര്‍ച്ചയായി പെട്രോളിന് വില വര്‍ധിക്കുന്നതിനെതിരേയും ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള ബിജെപിയുടെ ബന്ധത്തെയും യോഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച്ച മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ റെയില്‍വെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments