Webdunia - Bharat's app for daily news and videos

Install App

ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം; പൊലീസും ഡി എം കെ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും; മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ചു

ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കി

Webdunia
ശനി, 18 ഫെബ്രുവരി 2017 (13:41 IST)
തമിഴ്നാട് നിയമസഭയുടെ വിശ്വാസവോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍‍. പ്രതിപക്ഷമായ ഡി എം കെയുടെ അംഗങ്ങളെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. എം എല്‍ എമാരെ നിര്‍ബന്ധമായി പുറത്താക്കാനുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമം നിഷ്‌ഫലമായി. സുരക്ഷ ഉദ്യോഗസ്ഥരും അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനെ തുടര്‍ന്ന് സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചു. എം എല്‍ എമാരുമുണ്ടായ ഉന്തിലും തള്ളിലും വാച്ച ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. 
 
വിശ്വാസ വോട്ടെടുപ്പിനായി പതിനൊന്നു മണിയോടെ തമിഴ്നാട് നിയമസഭ ചേര്‍ന്നെങ്കിലും രഹസ്യബാലറ്റ് വേണമെന്ന അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ പി ധനപാല്‍ തള്ളിയതോടെ ഡി എം കെ അംഗങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു. സ്പീക്കറുടെ കസേരയും മൈക്കും ഇവര്‍ തകര്‍ത്തു. ഇതിനിടെ ഒരു എം എല്‍ എ സ്പീക്കറുടെ കസേരയില്‍ ഇരിക്കുകയും ചിലര്‍ ബെഞ്ചിനു മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു.
 
രാവിലെ സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം  ആവശ്യപ്പെട്ടിരുന്നു. ഡി എം കെയും കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും സഭയില്‍ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments