Webdunia - Bharat's app for daily news and videos

Install App

2013ലെ ആസ്‌തി ഒരു കോടി, 2018ല്‍ 100 കോടി; ഇ.ഡിയെ ഞെട്ടിച്ച് ഐശ്വര്യ - നടന്നത് കള്ളപ്പണം വെളുപ്പിക്കലോ ?

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (17:53 IST)
അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

2013ൽ ഒരു കോടി രൂപ മാത്രം ആസ്‌തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നെന്നാണ് എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ. ഇതേ തുടര്‍ന്നാണ് അന്വേഷണവും ചോദ്യം ചെയ്യലും നടക്കുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഐശ്വര്യയുടെ ആസ്‌തി എങ്ങനെ വര്‍ദ്ധിച്ചു എന്നതാണ് എന്‍‌ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചറിയുന്നത്. ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്‌റ്റിയും മേല്‍‌നോട്ടം വഹിക്കുന്നതും ഐശ്വര്യയാണ്. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ഇ ഡിയെ സംശയപ്പെടുത്തുന്നത്.

ശിവകുമാറും ഐശ്വര്യയും തമ്മിലുള്ള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണോ എന്ന സംശയവും എന്‍‌ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. 2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.

ട്രസ്‌റ്റിന്റെ വിശദാംശങ്ങള്‍, പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാകും ഇഡി ഐശ്വര്യയില്‍ നിന്നും അറിയുക. നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments