Webdunia - Bharat's app for daily news and videos

Install App

ഇത്രയ്ക്ക് വേ‌ണ്ടിയിരുന്നില്ല, ഒന്നുമല്ലെങ്കിലും 'ചിന്നമ്മ' അല്ലേ?; കമൽഹാസനോട് ആരാധകർ

കമല്‍ഹാസന്റെ കൊട്ട് ശശികലയ്ക്ക് നേരെയോ?

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (08:26 IST)
തമിഴ്നാട് മുഖ്യമന്ത്രി കസേരയിൽ അടുത്തതായി ഇരിക്കാൻ തയ്യാറെടുക്കുകയാണ് വികെ ശശികല എന്ന ചിന്നമ്മ. തമിഴ്നാട് ഭരിക്കുന്ന മൂന്നാമത്തെ സ്ത്രീ എന്ന നിലയിലേക്ക് ശശികല ഉയരുന്നത്. ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഒട്ടും യോജിപ്പില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. 
 
വിഷയത്തിൽ സോഷ്യല്‍മീഡിയകളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാണ്. തമിഴ് സിനിമയില്‍ പ്രമുഖ നടന്‍ കമലഹാസന്റെ അഭിപ്രായം ഇതില്‍ ഏറെ വ്യത്യസ്തമാണ്. പരിഹാസത്തിന്റെ അമ്പ് ശശികലക്ക് നേരെയാണ് ഉലഹനായകൻ തൊടുത്തുവിടുന്നതെന്ന് വ്യക്തം. സംസ്ഥാകാരിക, രാഷ്ട്രീയ കാര്യങ്ങളില്‍ പരോഷമായി അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന കമലഹാസന്റെ പുതിയ ട്വീറ്റ് വൈറലായിരിക്കുകയാണ്.
 
ശശികലയുടെ മുഖ്യമന്ത്രിയായുള്ള ആരോഹണത്തിനെ തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ചാണു കമലഹാസന്‍ പരിഹസിക്കുന്നത്. ‘മയില്‍പ്പീലിയ്ക്കു ഭാരം കുറവാണെങ്കിലും, അളവിലധികം കയറ്റിയാല്‍ വണ്ടിയുടെ അച്ചാണി തകരും.’ ഇതായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഇത്രയ്ക്ക് വേണമായിരുന്നോ ഒന്നുമല്ലെങ്കിലും നമ്മുടെ 'ചിന്നമ്മ' അല്ലേ എന്ന പരഹാസവും ഇടയ്ക്ക് വരുന്നുണ്ട്.
 
ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍, കമലിന്റെ തിരുകുറല്‍ ട്വീറ്റ് രാഷ്ട്രീയ വിമര്‍ശനം തന്നെയാണെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ഈ വരികളില്‍ ശശികലയുടെ രാഷ്ടീയ നീക്കങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ ഊഹപോഹങ്ങള്‍ വിരള്‍ചൂണ്ടുന്നത് ഈ തമിഴ്‌നാട് രാഷ്ടീയം തന്നെയാണെന്നാണ്.
 
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയ്ക്കൊപ്പം ശശികലയും പ്രതിസ്ഥാനത്ത് നിൽക്കുന്നതിനാൽ ഇപ്പോൾ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഹർജി നൽകിയ സാഹചര്യത്തിൽ ഇന്ന് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുക‌ൾ.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments