Webdunia - Bharat's app for daily news and videos

Install App

ബീബര്‍ പാതിരാത്രിയില്‍ അമേരിക്കയിലേക്കു മടങ്ങിയത് ഇക്കാരണത്താല്‍; വിവരങ്ങള്‍ പുറത്ത്

ബീബര്‍ പാതിരാത്രിയില്‍ അമേരിക്കയിലേക്കു മടങ്ങിയത് ഇക്കാരണത്താല്‍

Webdunia
ശനി, 13 മെയ് 2017 (09:08 IST)
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദു ചെയ്‌ത് പോപ്പ് ഗായകന്‍ ജസ്‌റ്റിന്‍ ബിബര്‍ ആരുമറിയാതെ പാതിരാത്രി തന്നെ അമേരിക്കയിലേക്കു മടങ്ങിയത് എന്തിനാണെന്ന ചോദ്യം ആരാധകര്‍ക്കിടെയില്‍ നിന്ന് ഉയരുകയാണ്. 
 
പരിപാടിക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതിന്റെ അപമാനത്തിലാകാം ബീബര്‍ ഇന്ത്യ വിട്ടതെന്നായിരുന്നു ആരാധകര്‍ അടകം പറഞ്ഞിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് ഇന്ത്യന്‍ കാലാവസ്ഥ പിടിച്ചില്ലെന്നും ചൂട് സഹിക്കാന്‍ കഴിയാത്തതിനാലാണ് രാത്രി തന്നെ യു എസിലേക്ക് മടങ്ങിയതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ചൂട് സഹിക്കാന്‍ കഴിയാത്ത ബീബര്‍, ഷര്‍ട്ട് ഊരി കൈയില്‍ പിടിച്ചായിരുന്നു വണ്ടിയില്‍ കയറിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സംഗീത പരിപാടിയ്ക്കിടയിലും ചൂട് സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. ഗിത്താര്‍ വായന പിഴച്ചത് ഇതുകൊണ്ടാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ് പാതിരാത്രി തന്നെ താരം യുഎസിലേക്ക് മടങ്ങുകയായിരുന്നു. താജ് മഹല്‍ കാണാനോ, ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയില്‍ പങ്കെടുക്കാനോ നില്‍ക്കാതെയാണ് ബീബര്‍ മടങ്ങിയത്. സംഘാടകരായ വൈറ്റ് ഫോക്സ് കമ്പനി ബീബറിന്റെ വരവും പോക്കും ആസൂത്രണം ചെയ്തിരുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments