Webdunia - Bharat's app for daily news and videos

Install App

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്; 10,000 കൊല്ലത്തിനിടയിലെ ഏറ്റവും മോശമായ ഭരണം - നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

നോട്ട് അസാധുവാക്കലില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

Webdunia
വെള്ളി, 6 ജനുവരി 2017 (20:04 IST)
രാജ്യത്തെ പ്രതിസന്ധിയിലാക്കിയ ബിജെപി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.

10,000 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും മോശമായ ഭരണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ഈ നയത്തില്‍ ബുദ്ധിമുട്ടിയത് മധ്യവര്‍ഗവുമാണെന്നും മുഖപത്രമായ സാമ്‌നയില്‍ ശിവസേന തുറന്നടിക്കുന്നു.

നോട്ട് അസാധുവാക്കല്‍ സ്‌ത്രീകളെയും സാധാരണക്കാരടക്കമുള്ളവരെയും കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. ഈ നടപടികൊണ്ട് കള്ളപ്പണക്കാര്‍ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കഷ്‌ടപ്പാടുകളാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

അടുത്ത ലേഖനം
Show comments