Webdunia - Bharat's app for daily news and videos

Install App

സഹകരണ ബാങ്കുകളിലെ പ്രശ്‌നം ഗുരുതരം, ജനങ്ങൾ ബുദ്ധിമുട്ടുന്നുവെന്ന് സുപ്രീംകോടതി - തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കും

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരം, പരിഹരിക്കണം: സുപ്രീംകോടതി

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (15:00 IST)
നോട്ട് നിരോധനത്തെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ടി എസ് താക്കൂർ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

നോട്ട് നിരോധനത്തെ തുടർന്ന് സഹകര മേഖലയിലുണ്ടായ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ 14 ജില്ലാ ബാങ്കുകളും തമിഴ്നാട്ടിൽ നിന്നുള്ള ബാങ്കുകളും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സഹകരണ മേഖലയിലെ പ്രശ്നം അടിക്കടി രൂക്ഷമാവുന്നതായാണ് മനസിലാക്കുന്നത്. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്, ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

നോട്ടു നിരോധനം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമായതിനാൽ അതിൽ ഇടപെടുന്നില്ല. എന്നാൽ, ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടേ തീരുവെന്നും കോടതി പറ‌ഞ്ഞു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments