Webdunia - Bharat's app for daily news and videos

Install App

ഡല്‍ഹി ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 10 മെയ് 2021 (12:33 IST)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജന്മാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
 
ഇവരില്‍ 12 പേര്‍ ഇപ്പോള്‍ത്തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓ.പി. വിഭാഗം അടച്ചുപൂട്ടി. കഴിഞ്ഞ 27 വര്ഷങ്ങളായി സരോജ് ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഡോ.എ.കെ.റാവത്ത് എന്ന മുതിര്‍ന്ന സര്‍ജനാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്.
 
ഇതിനൊപ്പം ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലും ആശുപത്രി ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഡല്‍ഹിയിലെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ 26 കാരനായ ഒരു ഡോക്ടര്‍ കോവിഡ്  ബാധിച്ചു മരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments