Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആരെയും വെറുതേവിടില്ല, ഓക്‌സിജന്‍ വിതരണത്തിന് തടസം നില്‍ക്കുന്നവരെ തൂക്കിക്കൊല്ലും: ഡല്‍ഹി ഹൈക്കോടതി

ആരെയും വെറുതേവിടില്ല, ഓക്‌സിജന്‍ വിതരണത്തിന് തടസം നില്‍ക്കുന്നവരെ തൂക്കിക്കൊല്ലും: ഡല്‍ഹി ഹൈക്കോടതി

ശ്രീനു എസ്

, ശനി, 24 ഏപ്രില്‍ 2021 (20:21 IST)
ഓക്‌സിജന്‍ വിതരണത്തിന് തടസം നില്‍ക്കുന്ന ആരെയും വെറുതേവിടില്ലെന്നും തൂക്കിക്കൊല്ലുമെന്നും ഡല്‍ഹി ഹൈക്കോടതി. പ്രാണവായു കിട്ടാതെ ജനങ്ങള്‍ ശ്വാസം മുട്ടുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിച്ചേ മതിയാകുവെന്ന് കോടതി നിര്‍ദേശിച്ചു. മഹാരാജ അഗ്രസെന്‍ ആശുപത്രിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 
 
480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടിലാണ്. എന്നാല്‍ സംസ്ഥാനങ്ങളാണ് ഓക്‌സിജനുവേണ്ടിയുള്ള ടാങ്കറുകള്‍ അയക്കുന്നതെന്നും അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിന്റെ പല വിലയില്‍ പ്രതിഷേധം: സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം ഇങ്ങനെ