കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ ചുമത്തുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മെയ് ഒന്നുമുതല്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ ഇന്ത്യയില്‍ 600രൂപ നിരക്കിലാണ് വാക്‌സിന് ഈടാക്കുന്നത്. ഇത് മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 400രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്‍ ഇനിയും സൗജന്യമായി തന്നെ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് വാക്സിനുകളും കേന്ദ്രത്തിന് ലഭിക്കുന്നത് ഡോസിന് 150 രൂപയ്ക്കു തന്നെയാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. കോണ്‍ഗ്രസ്സ് ലീഡറായ ജയറാം രമേശ് കഴിഞ്ഞദിവസം ഷെയറുചെയ്ത ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.